ജെസ്ന തിരോധാന കേസിൽ ജെസ്നയെ കണ്ടെത്താനിയില്ല എന്ന നിഗമനത്തോടെ അന്വേഷണ സംഘം ക്ലോഷര്‍ റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച് കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു. ക്ലോഷർ റിപ്പോർട്ട് ഒരു സാങ്കേതിക നടപടി മാത്രമാണെന്നും കേസിൽ ഒരു സൂചന കിട്ടുകയാണെങ്കിൽ സിബിഐക്ക് തുടരന്വേഷണം നടത്താന്‍ പറ്റുമെന്നും ജെസ്ന ഒരു മരീചികയൊന്നുമല്ല, പ്രപഞ്ചത്തിൽ എവിടെ ജീവിച്ചാലും മരിച്ചാലും ജെസ്നയെ സിബിഐ കണ്ടെത്തുമെന്നും മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരി പറഞ്ഞു.
ജെസ്ന കയ്യെത്തും ദൂരത്ത് എത്തിയെന്ന് കരുതിയിരുന്ന സമയമുണ്ട്. അപ്പോള്‍ കോവിഡ് കോവിഡ് തടസമായി വന്നു. അന്വേഷണത്തിനായി തമിഴ്നാട്ടിലേക്കാണ് ആ സമയം പോകേണ്ടിയിരുന്നത്. ഒന്നരവർഷക്കാലത്തോളം കേരളം അടഞ്ഞുകിടന്നു. അപ്പോഴാണ് കുടുംബം കോടതിയിൽ പോവുകയും കേസ് സിബിഐക്ക് കൈമാറുകയും ചെയ്തത്.ക്ലോഷർ റിപ്പോർട്ട് കൊടുത്തത് ഒരു സാങ്കേതിക നടപടിയാണ്. ജെസ്ന ഒരു മരീചികയൊന്നുമല്ല. പ്രപഞ്ചത്തിൽ എവിടെ അവർ ജീവിച്ചാലും മരിച്ചാലും അവരെ സിബിഐ കണ്ടെത്തും.എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കിൽ സിബിഐക്ക് തുടർന്നും അന്വേഷിക്കാൻ പറ്റുമെന്നും ഈ രാജ്യത്തെ ഏറ്റവും മികച്ച ഏജൻസിയാണ് സിബിഐ എന്നും തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.
2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല.