തൃശൂർ: തൃശൂരിൽ ഫാൻസി സ്റ്റോറിൽ തീ പിടിച്ചു സ്റ്റോർ പൂർണ്ണമായും കത്തി നശിച്ചു.കുറ്റൂരിലുള്ള മൂന്ന് നില കെട്ടിടമാണ് പൂർണമായും അഗ്നിക്കിരയായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ലയെങ്കിലും ഷോട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. തൃശൂരിൽ നിന്നുള്ള രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീ കെടുത്തിയത്.പുലർച്ചെയായതുകൊണ്ട് ആളപായമുണ്ടായില്ല.