പട്ടിണിമരണങ്ങൾ കേരളത്തിലില്ലാത്തത് കേന്ദ്ര സർക്കാരിന്റെ സഹായം കൊണ്ട്,കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ പട്ടിണിമരണങ്ങൾ നടക്കാത്തത് കേന്ദ്ര സർക്കാരിന്റെ സഹായം കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുപിഎ സർക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാൾ അഞ്ചിരട്ടി തുകയാണ് എൻഡിഎ സർക്കാരിന്റെ കാലത്ത് കേരളത്തിന് ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ സഹായമുള്ളത് കൊണ്ട് മാത്രമാണ് കേരളത്തിൽ പട്ടിണി മരണങ്ങൾ നടക്കാത്തത്.

കേന്ദ്രം നൽകുന്ന തുക വഴിമാറ്റി ചെലവഴിക്കുകയും പദ്ധതികൾക്ക് തടസം നിൽക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ തൊഴിലുറപ്പ് പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആറുമാസമായി നിലച്ചിരിക്കുകയാണ്. ഇതിനെതിരെ സമരം ചെയ്യേണ്ട യുഡിഎഫ് സംസ്ഥാന സർക്കാരിന്റെ ബിടീമായി പ്രവർത്തിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  ആരോപിച്ചു.