ഇടുക്കി: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ഝാർഖണ്ഡ് സ്വദേശിയും ചിറ്റിവാര എസ്റ്റേറ്റിലെ തൊഴിലാളിയുമായ സെലയ് പോലീസിന്റ പിടിയിലായി. ഒളിവിൽ പോയ പ്രതിയും ഭാര്യയും തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ ബോഡിമെട്ട് ചെക്ക്പോസ്റ്റിൽ വച്ചാണ് പോലീസിന്റെ വലയിലായത്.ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ആറു ദിവസം മുൻപാണ് ഝാർഖണ്ഡ് സ്വദേശിനിയായ 12 വയസുകാരിയെ 35 വയസുകരനായ സെലയ് പീഡിപ്പിച്ചത്. വീട്ടിൽ ഒറ്റക്കായിരുന്ന കുട്ടിയെ സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.വയറു വേദന അനുഭവപ്പെട്ട കുട്ടിയാണ് മാതാപിതാക്കളോട് സംഭവം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതിയെ തേടി പോലീസ് എസ്റ്റേറ്റിലെത്തിയെങ്കിലും ഭാര്യയുമൊത്തി സെലയ് ഒളിവിൽ പോയി.
വെള്ളിയാഴ്ച പുലർച്ചെ ഭാര്യയുമായി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ ബോഡിമെട്ടിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഇയാളുടെ ഭാര്യയെ വാഹനത്തിൽ കണ്ടെത്തി.മീപത്തെ റോഡിലൂടെ ബോഡി നായ്ക്കന്നൂർ പ്രദേശത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുയായിരുന്നു.ശാന്തൻപാറ പോലീസാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.