വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടി കെ.എസ്. ഇ.ബി യെ തകർക്കുന്നു. സി. ഐ. ടി. യു ബോർഡ് ഭരിക്കുന്നു. ഡി.സി. സി ജനറൽ സെക്രട്ടറി. ടി.കെ. അഷറഫ്

പൊന്നാനി: ദേശീയ പെൻഷൻ നയം പിൻവലിക്കണ മെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി പൊന്നാനി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.
പൊന്നാനി ചമ്രവട്ടം ജംങ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്.
ഡി.സി. സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ബെനിരാജ് അദ്ധ്യക്ഷത വഹിച്ചു.

ഉമ്മൻ ചാണ്ടി സർക്കാർ കുറഞ്ഞ വിലക്ക്ഒപ്പ് വെച്ച ദീർഘകാല വൈദ്യുത കരാർ റദ്ദാക്കി കൂടിയ വിലക്ക് വൈദ്യുതി വാങ്ങി കെ.എസ്.ഇ.ബി ക്ക് 600 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കി ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് വൈദ്യുത മന്ത്രി കൃഷ്ണൻ കുട്ടി നടത്തുന്നതെന്ന് ഡി. സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത്  കൊണ്ട് പറഞ്ഞു. കെ.എസ്. ഇ.ബി. യെ മന്ത്രി കെ. കൃഷ്ണൻ കുട്ടി തകർക്കുകയാണ്. സി. ഐ. ടി. യു ആണ് ഭരിക്കുന്നത്. മന്ത്രി കൃഷ്ണൻ കുട്ടി കെ.എസ്.ഇ. ബി. യെ തകർച്ചയിലെക്ക് നയിച്ച് കെ.എസ്. ആർ. ടി. സി യുടെ അവസ്ഥയിലെക്ക് കൊണ്ടെത്തിക്കുകയാണെന്നും ടി.കെ. അഷറഫ് ആരോപിച്ചു.

ദേശീയ കമ്പനി ആക്ടിലെ എല്ലാ ആനുകൂല്യങ്ങളും ഉറപ്പ് വരുത്തണമെന്നും പെൻഷൻ പ്രായം ഉയർത്തണമെന്നും, വർക്കർമാരുടെ പ്രമോഷൻ ഉടൻ നടത്തണമെന്നും ജീവനക്കാരുടെ ഡി.എ. കുടിശ്ശിക നൽകണമെന്നും, ക്ഷാമ ബത്ത തുടങ്ങിയ ആനുകൂല്യങ്ങൾ നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവ ശ്യപ്പെട്ടു.

ജനുവരി 18 ന് നടക്കുന്ന ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായാണ് പൊന്നാനി ഡിവിഷൻ സമ്മേളനം സംഘടിപ്പിച്ചത്.എംപ്ലോയീസ് കോൺഫെഡഷേൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.സുധീർ
കുമാർ മുഖ്യപ്രഭാഷണം നടത്തി.കെ.പി.ജമാലുദ്ധീൻ, ആയിശ ഹസീന, ജ്യോതി ജികർത്ത, നാസർ എന്നിവർ പ്രേമേയവതരണം നടത്തി,സുരേഷ് ബാബു സജീഷ്, ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.