പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാറിനേയും പരിഹസിക്കുന്ന സ്കിറ്റ്,രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഹൈക്കോടതി

കൊച്ചി: കോടതിയുടെ റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാറിനേയും പരിഹസിക്കുന്ന തരത്തിൽ സ്കിറ്റ് തയ്യാറാക്കി അവതരിപ്പിച്ച രണ്ട് ജീവനക്കാരെ ഹൈക്കോടതി സസ്പെൻഡ് ചെയ്തു. അസിസ്റ്റന്‍റ് രജിസ്ട്രാർ സുധീഷ് ടി എ, കോടതി കീപ്പർ സുധീഷ് പിഎം എന്നിവരെയാണ് അന്വേഷണവിധേയമായി കേരള ഹൈക്കോടതി സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയുടെ ഔദ്യോഗിക റിപ്പബ്ലിക് ദിന ചടങ്ങിനിടെ ജീവനക്കാർ അവതരിപ്പിച്ച സ്കിറ്റിനെതിരെ പരാതി ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കാതെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെ സ്കിറ്റിൽ “ചാണകം” എന്ന് വിശേഷിപ്പിച്ചു. ഇരുവർക്കുമെതിരെ ലഭിച്ച പരാതിയിൽ അന്വേഷണം നടത്തി ഇരുവരുടെയും ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സുധീഷ് ടി എയെയും സുധീഷ് പിഎം എന്നിവരെ ഹൈക്കോടതി രജിസ്ട്രാർ ജനറൽ സസ്പെൻഡ് ചെയ്തതായി അറിയിച്ചു.

അസിസ്റ്റന്‍റ് രജിസ്ട്രാർ സുധിഷ് ടിഎയാണ് സ്കിറ്റിന്‍റെ സംഭാഷണങ്ങൾ എഴുതിയത്.