2030 ഓടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം മുപ്പതിനായിരം ആക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ

ന്യൂഡൽഹി: തന്റെ രാജ്യത്ത്‌ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം ഉറപ്പാക്കും. റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കുത്ത ഫ്രഞ്ച്‌ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.. 2030 ഓടെ ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണം30000 ആക്കുക എന്നതാണ് ലക്ഷ്യമെന്ന്‌ ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർത്ഥികളെ സർവ്വകലാശാലകളിൽ ചേരാൻ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കും. ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിലെത്തുന്നതിനുള്ള കടമ്പകൾ ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾ വിശദീകരിച്ച മാക്രോൺ എല്ലാവർക്കും ഫ്രഞ്ച്, മെച്ചപ്പെട്ട ഭാവിക്കായി ഫ്രഞ്ച് എന്ന് പേരിട്ടിരിക്കുന്ന സംരംഭം ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവിദ്യാലയങ്ങളിൽ പുതിയ ഭാഷാ പഠന പാതകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. പുതിയ ഫ്രഞ്ച് പഠന കേന്ദ്രങ്ങളുടെ സമാരംഭവും അലയൻസസ് ഫ്രാങ്കൈസസ് ശൃംഖലയുടെ വളർച്ചയും ഈ സംരംഭത്തിന് തുടക്കം കുറിക്കുമെന്നും അറിയിച്ചു.