മമ്മൂട്ടിയുടെ ത്രിബിൾ റോള്‍ ‘പാലേരി മാണിക്യം’ പുതിയ ശബ്ദ സാങ്കേതിക മികവോടെ 4k അറ്റ്മോസ് പതിപ്പ് പ്രദർശനത്തിന് ഒരുങ്ങുന്നു

മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ” പലേരി മാണിക്യം” വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു.സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയ്യേറ്ററിലെത്തിക്കുന്നത്.മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയ്യേറ്ററിലെത്തിക്കുന്നത്.

Paleri Manikyam: The Story of a Midnight Murder (2009) | MUBI

2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്ത നിറഞ്ഞ് കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടി.ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി.മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി.

Paleri Manikyam Photo Gallery

മൈഥിലി,ശ്രീനിവാസൻ, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ,ടി ദാമോദരൻ,
വിജയൻ വി നായർ,ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.
നിർമ്മാണം-മഹാ സുബൈർ,ഏ വി അനൂപ്,ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ.കഥ-ടി പി രാജീവൻ.

Paleri Manikyam: Oru Pathirakolapathakathinte Katha (2009) - IMDb