വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കി, യുവതിക്ക് 13 വർഷം കഠിനതടവ്

തിരുവനന്തപുരം: സർക്കാർ സ്കൂൾ വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 13 വർഷം കഠിനതടവ്.ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴ ഒടുക്കുകയും വേണം അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്.

2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൂട്ടുകാരികളെയും കൂട്ടി വീട്ടിലെത്തിയ ശേഷം കൂട്ടുകാരെ പുറത്തു നിർത്തി പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. കൂട്ടുകാരികൾ ബഹളം വെച്ചപ്പോൾ നാട്ടുകാരെത്തി പോലീസിലറിയിച്ചു. ഷോർട്ട് ഫിലിം നിർമിക്കാൻ രൂപ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയത്.

ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴത്തുക നൽകിയില്ലെങ്കിൽ പത്തുമാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം