മാർത്താണ്ഡം : മാർത്താണ്ഡം പാലത്തിൽ വെച്ച് തമിഴ്‌നാട് സർക്കാർ ബസ്സിൽ കേരള ബസ് ഇടിച്ച് അപകടം. അമിത വേഗത്തിൽ എത്തിയ ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ.രണ്ട് ഡ്രൈവർമാർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം കളിക്കാവിളയിൽ നിന്നും നാഗർകോവിലിലേക്ക് പോവുകയായിരുന്നു തമിഴ്‌നാട് ബസ്. നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള ബസുമായി കൂട്ടിയിടിച്ചാണ് അപകടം.നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.