ജോലി ചെയ്യാതെ ശമ്പളം കിട്ടുമെന്ന ചിന്തയാണ് ഇന്നത്തെ ചെറുപ്പക്കാരെ സർക്കാർ ജോലിക്ക് പ്രേരിപ്പിക്കുന്നത്,മീൻകച്ചവടം അതിലും അന്തസ്സുള്ള ജോലി.മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷയെഴുതി എങ്ങനെയെങ്കിലും സർക്കാർ ജോലിക്ക് കയറണമെന്നാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ കരുതുന്നത്. ജോലി ചെയ്യാതെ ശമ്പളം കിട്ടുമെന്ന ചിന്തയാണ് ഇതിനു പ്രേരിപ്പിക്കുന്നത്.ആ കാലം കഴിഞ്ഞു. മീൻകച്ചവടം അതിലും അഭിമാനമുള്ള ജോലിയാണെന്നും അതിന്റെ പേരിൽ ആർക്കും പെണ്ണിനെയോ ചെറുക്കനെയോ കിട്ടാതിരിക്കില്ലെന്നും മന്ത്രി സജി ചെറിയാൻ.

എങ്ങനെയെങ്കിലും സർക്കാർ ഉദ്യോഗം ലഭിക്കണം. തരക്കേടില്ലാതെ പെൻഷനൊക്കെ വാങ്ങി മരിച്ചു പോകണം. ജോലി ചെയ്യാതെ ശമ്പളം കിട്ടുമെന്ന ചിന്തയുടെ ഫലമാണത്. മന്ത്രിയായിതിന് ശേഷം ഒരിക്കൽ സഹകരണ വകുപ്പിന് കീഴിലുള്ള ഓഫിസുകളിൽ പരിശോധനയ്ക്കു പോയി. 10.30നാണ് ഓഫിസിൽ എത്തിയത്. പക്ഷേ അപ്പോഴും 50 ശതമാനം ആളുകളും ഇല്ല. ജനങ്ങളുടെ നികുതിപണത്തിന് അവരോട് ചില ഉത്തരവാദിത്തമുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥർ മറക്കരുത്’’– മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

പ്രതിസന്ധികളെ അതിജീവിക്കുന്നവർ മാത്രമാണ് വിജയിക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണെന്നും മന്ത്രി പറഞ്ഞു.