ഡൽഹിയിലെ അലിപൂർ മാർക്കറ്റിലുള്ള ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ പതിനൊന്ന് മരണം, മരണസംഖ്യ കൂടാൻ സാധ്യത

ഡൽഹി : ഡൽഹിയിലെ അലിപൂറിലെ ഫാക്ടറിയിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തത്തിൽ മരണം 11 കവിഞ്ഞു. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. 9 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

ഇന്നലെ വൈകുന്നേരം 5.25 ഓടെയാണ് തീപിടിത്തമുണ്ടായത്.ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പൂർണമായും കത്തി കരിഞ്ഞതിനാൽ മരിച്ചവരിൽ ഭൂരിഭാഗം പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മരിച്ചവരിൽ ഫാക്ടറി തൊഴിലാളികളും ഉൾപ്പെടുന്നുണ്ട്.

തീ അണയ്ക്കാനുള്ള തൊഴിലാളികളുടെ ശ്രമം നടക്കുന്നതിനിടെ ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന പെയിൻ്റ് നിർമിക്കുന്ന കെമിക്കൽ ഡ്രം പൊട്ടിത്തെറിച്ചത് മരണ സംഖ്യ കൂടാൻ കാരണമാകും എന്നാണ് റിപ്പോർട്ട്.