തിരുവനനന്തപുരം : ത്രേതായുഗത്തിൽ ശ്രീരാമൻ കേരളത്തിലൂടെ യാത്ര ചെയ്തതിന് തെളിവുണ്ട്. ആ വിശ്വാസം പുലർത്തുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ അയോധ്യ ഉയർത്തിയ രാമവികാരം കേരളത്തിലും അലയടിക്കും. അത് ലോക് സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ.
തിരുവനനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ബിജെപിക്ക് കെട്ടി ഇറക്കുന്ന സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ജനസമ്മതിയുള്ള നേതാവായിരിക്കും രംഗത്തിറങ്ങുകയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ജനങ്ങൾക്കിടയിൽ ഒരു രാമവികാരമുണ്ട്. കേരളം രാമ കേരളമാണ്.അത് കൊണ്ട് തന്നെ കേരളത്തിൽ അയോധ്യ വോട്ടാകും.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇത്തവണ ബിജെപിക്കൊപ്പമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. ബിജെപിയുടെ പദയാത്രക്ക് വലിയ സ്വീകരണമാണ് ക്രൈസ്തവവിഭാഗങ്ങളിൽ നിന്ന് കിട്ടിയത്. കേരളത്തിൽ ക്രൈസ്തവ പുരോഹിതർക്കെതിരെ നിരന്തരം കേസുകളെടുക്കുകയാണ് സംസ്ഥാന സർക്കാർ. സമുദായം നേരിടുന്ന അവഗണന തിരിച്ചറിയുന്ന ക്രൈസ്തവർ ബിജെപിക്കൊപ്പം നിൽക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.