വന്യജീവി ആക്രമണത്തില്‍ 11.5 കോടി രൂപ നഷ്ടപരിഹാരം, മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യു, പൊലീസ്, വനം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ശക്തിപ്പെടുത്താനും. ഇവരുള്‍പ്പെടുന്ന വാര്‍ റൂം സജ്ജമാക്കാനും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍മാരുടെ യോഗം ഓണ്‍ലൈനായി നടത്തിയ യോഗത്തിൽ തീരുമാനമായി.

വലിയ വന്യജീവികള്‍ വരുന്നത് തടയാന്‍ പുതിയ ഫെന്‍സിങ്ങ് രീതികള്‍ പരീക്ഷിക്കും. ഫെന്‍സിങ്ങ് ഉള്ള ഏരിയകളില്‍ അവ നിരീക്ഷിക്കാന്‍ വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമിതികള്‍ രൂപീകരിക്കും. നിരീക്ഷണത്തിനായി വയര്‍ലെസ് സെറ്റുകള്‍, ഡ്രോണുകള്‍ എന്നിവ വാങ്ങാനുള്ള അനുമതി നല്‍കി കഴി‍ഞ്ഞു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള ഒരു സ്പെഷ്യല്‍ ഓഫീസറെ വയനാട് ജില്ലയില്‍ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണങ്ങൾ തടയാൻ ഒരുപാട് നിർദ്ദേശങ്ങൾ  യോഗത്തിലുയർന്നു വന്നു. സമഗ്രവും ജനകീയവുമായ ഇടപെടലുകളിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതുണ്ട്. അതിനായി കേരളജനതയുടെ ജാഗ്രതയോടെയുള്ള ഇടപെടലുകൾ അത്യാവശ്യമാണ്. ഒന്നിച്ചു നിന്ന് ഈ പ്രതിസന്ധിയെ അതിജീവിക്കാം, മുഖ്യമന്ത്രി പറഞ്ഞു.