ന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ് നരിമാൻ (95) അന്തരിച്ചു.രാജ്യം 1991-ൽ പത്മ ഭൂഷണും പത്മ വിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. 1991 മുതൽ 2010 വരെ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റായിരുന്നു.രാജ്യത്തെ പല സുപ്രധാന കേസുകളിലും കോടതിയിൽ ഹാജരായ അഭിഭാഷകനെന്ന നിലയിലും ഫാലി എസ് നരിമാൻ പ്രശസ്തനാണ്.
1975-ൽ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ പോസ്റ്റിൽ നിന്നും രാജിവെച്ച നരിമാൻ ഭോപ്പാൽ വിഷ വാതക ദുരന്തത്തിൽ യൂണിയൻ കാർബൈഡ് കമ്പനിക്കായി ഹാജരായ അഭിഭാഷകനായിരുന്നു. സിംലയിലെ ബിഷപ് കോട്ടൺ സ്കൂളിലും മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയ്യാക്കിയ അദ്ദേഹം.ധനതത്വശാസ്ത്രം ചരിത്രവുമുൾപ്പെടെ വിഷയങ്ങളിൽ ബിരുദം നേടിയിട്ടുണ്ട്.
നിയമ ബിരുദം കരസ്ഥമാക്കിയത് ഗവണ്മെന്റ് ലോ കോളേജിൽ നിന്നായിരുന്നു.സാം ബരിയാഞ്ജി നരിമാൻ ബാനു ദമ്പതികളുടെ മകനായി റംഗൂണിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. ഒരു ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്.