ഭിന്നശേഷിക്കാരിയായ 13 കാരിയ്ക്ക് പീഡനം ,പ്രതി അറസ്റ്റിൽ

മൂന്നാർ: ഇടുക്കി മൂന്നാറിൽ ഭിന്നശേഷിക്കാരിയായ 13 വയസുകാരിയെ പീഡിച്ച കേസിൽ പ്രതി മാങ്കുളം സ്വദേശി സണ്ണി (28) യെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നും കുട്ടിയെ സമീപത്തെ കാട്ടിലെത്തിച്ച് അയൽ വാസിയായ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ പരാതിപ്രകാരം കേസെടുത്തെങ്കിലും പ്രതി ഒളിവിൽ പോയി. ഇന്നലെ രാത്രിയോടെയാണ് പിടികൂടിയത്.മതാപിതാക്കളില്ലാത്ത കുട്ടി അമ്മൂമയ്ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്.