കായംകുളത്ത് ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപിടിച്ചു

ആലപ്പുഴ കായംകുളത്ത് ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചറിനാണ് തീ പിടിച്ചത്.കായംകുളം എംഎസ്എം കോളേജിനു മുൻപിൽ വച്ചാണ് സംഭവം.ബസിന്റെ ഡീസൽ ടാങ്ക് ചോർന്നതാണ് അപകടകാരണം എന്ന് സംശയിക്കുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. യാത്രക്കാരെ മുഴുവനും ഇറക്കിയതിനാൽ വൻ അപകടം ഒഴിവായി.