ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാർച്ച് പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും.മാർച്ച് 13-14 തീയതികളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പ്രഖ്യാപിക്കുമെന്നാണ് സൂചന.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങള്‍ ഇതുവരെ നിരവധി സംസ്ഥാനങ്ങൾ സന്ദർശിക്കുകയും അവിടത്തെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തര്‍ പ്രദേശും ജമ്മു കശ്മീരും സന്ദർശിക്കും.
ഇപ്പോൾ തമിഴ്നാട് സന്ദർശിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി കമ്മീഷൻ മാർച്ച് 11-12 തീയതികളിൽ ജമ്മു കശ്മീർ സന്ദർശിക്കുമെന്നാണ് സൂചന. ജമ്മു കശ്മീരിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ കമ്മീഷൻ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നു.