മലപ്പുറം : കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ (ഐ.എൽ. സി) യൂണിറ്റിന്റെ സേവനങ്ങൾ ഇനി മുതൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലും.മലപ്പുറം ജില്ലയിലുള്ളവർക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച കരൾ പരിചരണങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലിനിക്ക് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിലെ നിർധന കുടുംബങ്ങളിലെ കുട്ടികളുടെ കരൾമാറ്റ ശസ്ത്രക്രിയക്ക് ആസ്റ്റർ മെഡ്സിറ്റി ചികിസാ സഹായം നൽകും. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് സഹായം ചെയ്യുക.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ വിദഗ്ധ ഡോക്ടർമാരാണ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഐ.എൽ. സി വിഭാഗത്തിന് നേതൃത്വം നൽകുന്നത്. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ച്ചകളിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഡോക്ടർമാരുടെ കൺസൾട്ടേഷനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഹെപ്പറ്റോ പാൻക്രിയാറ്റോ ബൈലറി രോഗങ്ങൾക്കും ഗുരുതരമായ കരൾ രോഗങ്ങൾക്കും ഉൾപ്പെടെ സമഗ്രമായ ചികിത്സയും പരിചരണവും ഉൾപ്പെടെ ലഭിക്കും. ആസ്റ്റർ മെഡ്സിറ്റിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് സ്വന്തം നാട്ടിൽ തന്നെ തുടർ ചികിത്സ ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത.
500ൽ പരം കരൾമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിലെ തന്നെ മികച്ച സെന്ററുകളിലൊന്നായ ആസ്റ്റർ മെഡ്സിറ്റിയിലെ വിദഗ്ദ ഡോക്ടർമാരുടെ സേവനങ്ങൾ ആണ് ലഭ്യമാകുന്നത്.ഐ.എൽ.സി ക്ലിനിക്കിന്റെ സേവനങ്ങൾ ലഭിക്കുന്നതിനായി മുൻകൂർ ബുക്ക് ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്ക് ചെയ്യുന്നതിനുമായി 04933 262 262, 8111998022, 8138999157 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ചടങ്ങിൽ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഹെപ്പറ്റോളജി കൺസൾട്ടൻ്റ് ഡോ. മുഹമ്മദ് ഫവാസ് എൻ, കൺസൾട്ടൻ്റ് – ജിഐ, എച്ച്പിബി, മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻറ് സർജറി, ഡോ. ബിജു ചന്ദ്രൻ, മൗലാന ആശുപത്രിയിലെ മാനേജിംഗ് പാർട്ണർ എൻ അബ്ദുൾ റഷീദ്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ.സീതി തുടങ്ങിയവർ പങ്കെടുത്തു.