കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം,ഗോവയെ 4-2ന് തോൽപ്പിച്ചു

കൊച്ചി : കൊച്ചിയിലെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ത്രില്ലർ പോരാട്ടത്തിൽ എഫ്സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി തകർപ്പൻ വിജയം നേടി.രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ടീം ഗംഭീരമായ തിരിച്ചുവരവ് നടത്തി.രണ്ടിനെതിരെ നാല് ഗോളുകൾ നേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ജയം സ്വന്തമാക്കിയത്.

ആരാധകരെ ത്രസിപ്പിക്കുന്ന മത്സരമാണ് മഞ്ഞപ്പട കൊച്ചിയിൽ നടത്തിയത്.റോളിൻ ബോർഗെസിലൂടെ മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് എഫ്സി ഗോവയാണ്. ഏഴാം മിനിറ്റിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിൻെറ വല കുലുങ്ങിയത്. ആദ്യം ഗോളടിച്ചത് ഗോവയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ഐഎസ്എല്ലിൻെറ ആദ്യഘട്ടം അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.