ഗ്യാൻവാപി മസ്‌ജിദ്‌ കമ്മറ്റിയുടെ അപ്പീൽ തള്ളി, ഹിന്ദുവിഭാഗത്തിന് പൂജ തുടരാം. അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ഗ്യാൻവാപി മസ്‌ജിദ്‌ കമ്മറ്റിയുടെ അപ്പീൽ തള്ളിയ അലഹബാദ് ഹൈക്കോടതി ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാൻ അനുമതി നൽകി.ഹിന്ദുമതാരാധനയ്ക്ക് അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് മസ്ജിദ് കമ്മറ്റി നൽകി അപ്പീൽ മേലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. ഗ്യാൻവാപി പള്ളിയുടെ തെക്കുഭാഗത്തുള്ള വ്യാസ് തെഹ്ഖാനയിൽ പൂജ നടത്താൻ ജനുവരി 31ന് വാരാണസി ജില്ലാ കോടതി അനുമതി നൽകയായിരുന്നു.

പാരമ്പര്യമായി പൂജ ചെയ്തുവരുന്ന തന്നെ തെഹ്ഖാനയ്ക്കുള്ളിൽ പ്രവേശിക്കാനും പൂജ തുടരാൻ  അനുവദിക്കണമെന്നും 1993 ഡിസംബർ വരെ മുത്തച്ഛൻ സോമനാഥ് വ്യാസ് അവിടെ പൂജ നടത്തിയിരുന്നുവെന്നും കാണിച്ച് വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.

തെഹ്ഖാനയില്‍ വിഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ 1993 വരെ അവിടെ പ്രാര്‍ഥനകള്‍ നടത്തിയിരുന്നുവെന്നുള്ള വാദം തെറ്റാണെന്നും ഹർജിക്കാരന്‍ ഉന്നയിച്ച വാദം പള്ളി കമ്മിറ്റി നിഷേധിച്ചു.ഗ്യാന്‍വാപിയെ കുറിച്ചുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വാരാണി ജില്ലാകോടതിയുടെ ഉത്തരവ്.