തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ സർവകലാശാല അധികൃതർക്ക് തെറ്റ് സംഭവിച്ചെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിദ്ധാർത്ഥിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് വ്യക്തത നൽകിയില്ലെന്നും മാതാപിതാക്കളെ അറിയിക്കേണ്ട ഉത്തരവാദിത്വം ദീൻ ഉൾപ്പെടെയുള്ള ആളുകൾ നിർവഹിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും ആര് തെറ്റ് ചെയ്താലും പ്രതിഭാഗത്തു കൊണ്ടുവരുമെന്നും അതിൽ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കുടുംബം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.