ന്യൂഡൽഹി: ലോക്കോ പൈലറ്റ് ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരുന്നതാണ് 14 പേരുടെ ജീവനെടുത്ത ആന്ധ്രപ്രദേശിലെ ട്രെയിൻ ദുരന്തത്തിന് കാരണമായതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.ഡ്യൂട്ടിക്കിടെ ലോകോ പൈലറ്റും അസിസ്റ്റന്റും മൊബൈലിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. റെയിൽവേ അപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി സ്വീകരിച്ച പുതിയ സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നതിനിടയിൽ മന്ത്രി വെളിപ്പെടുത്തി.
2023 ഒക്ടോബർ 29ന് രണ്ടു ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു 14 പേരുടെ ജീവനെടുത്ത ട്രെയിൻ ദുരന്തം ഉണ്ടായത്.അന്ന് നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം കാണുന്ന തിരക്കിലായിരുന്നു പൈലറ്റുമാർ.ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയിരുന്നു. 50 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. റായഗഡ – വൈശ്യനഗര ട്രയിനും വിശാഖപട്ടണം – പലാസ ട്രയിനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് 18 ട്രയിനുകൾ റദ്ദാക്കുകയും 22 ട്രയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു.