പാലായിൽ അച്ഛനും അമ്മയും മൂന്ന് കുട്ടികളും മരിച്ച നിലയില്‍

കോട്ടയം : പാലാ പൂവരണിയിൽ അച്ഛനും അമ്മയും മൂന്ന് കുട്ടികളും മരിച്ച നിലയിൽ കണ്ടെത്തി.അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസ് (44), ഭാര്യ മെറീന (28), മക്കളായ ജെറാൾഡ് (4), ജെറീന (2), ജെറിൻ (7 മാസം ) എന്നിവരാണ് മരിച്ചത്.ഭാര്യയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തിന്റെ ദുരന്തം ചൊവ്വാഴ്ച രാവിലെയാണ് പുറത്തറിയുന്നത്. ജെയ്‌സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.രക്തം വാര്‍ന്ന നിലയിലായിരുന്നു ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍.

ഡ്രൈവറായി ജോലിചെയ്തിരുന്ന ജെയ്‌സണും മെറീനയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.ഉരുളികുന്നം സ്വദേശികളായ ജെയ്‌സണും മെറീനയും രണ്ടുവര്‍ഷമായി പൂവരണിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്.