ചെന്നൈ: തമിഴ് സിനിമാ താരം അജിത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയില്‍ അജിത് കാര്‍ഡിയോ ന്യൂറോ പരിശോധനകള്‍ നടത്തിയെന്നും താരത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ മറ്റ് പ്രശ്നങ്ങളില്ലെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പതിവ് പരിശോധനകളുടെ ഭാഗമായാണ് അജിത് ആശുപത്രിയില്‍ എത്തിയത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.