വിദ്യാർത്ഥിനിയെ മർദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി

പത്തനംതിട്ട : പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളജില്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജെയ്‌സൺ ജോസഫ് കീഴടങ്ങി. സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജെയ്‌സണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധമുണ്ടായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി ഓഫിസിലെത്തിയാണ് ജെയ്‌സൺ കീഴടങ്ങിയത്. 13ന് മുന്‍പ് പോലീസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി  നിര്‍ദേശിച്ചിരുന്നു