നടൻ ശരത് കുമാറിന്റെ പാർട്ടി ബിജെപിയിൽ ലയിച്ചു

ചെന്നൈ : നടൻ ആർ ശരത് കുമാർ നേതൃത്വത്തിലുള്ള അഖിലേന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ) പാർട്ടി ബിജെപിയിൽ ലയിച്ചു.രണ്ട് റൗണ്ട് ചർച്ചകൾക്കൊടുവിലാണ് ലയന തീരുമാനം ഇരുപാർട്ടികൾക്കും എടുക്കാൻ സാധിച്ചത്. “ഇത് ജനങ്ങൾക്ക് വേണ്ടിയാണ്. ഇത് രാജ്യത്തിന് വേണ്ടിയാണ്. രാജ്യതാൽപര്യത്തിന് വേണ്ടി നമ്മൾ പ്രവർത്തിക്കണം. ഈ തീരുമാനത്തിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്” ശരത് കുമാർ പറഞ്ഞു.

തമിഴ്നാട്ടിൽ നിന്നും കേന്ദ്രമന്ത്രി എൽ മുരുഗൻ ദേശീയ സെക്രട്ടറി എച്ച് രാജ, തമിഴ്നാടിന്റെ ചുമതലയുള്ള അരവിന്ദ് മേനോൻ എന്നിവർ ചേർന്ന് കഴിഞ്ഞാഴ്ച ശരത് കുമാറിനെ നേരിട്ട് കണ്ട് ചർച്ച ചെയ്തത്. തമിഴ്നാട്ടിൽ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്നും ശരത് കുമാർ പറഞ്ഞു,

തൃശൂരിൽ ബിജെപി സ്ഥാനാർഥി നടൻ സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ശരത് കുമാർ അറിയിച്ചു