പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല,ഗ്യാസിന് 500 രൂപ, പെട്രോളിന് 75 രൂപ, ദേശീയപാതയിൽ ടോൾ ഒഴിവാക്കും. കനിമൊഴി എംപിയുടെ നേതൃത്വത്തിൽ ഡിഎംകെയുടെ പ്രകടന പത്രിക

ചെന്നൈ : പൗരത്വ ഭേദഗതി നിയമം (സിഎഎ), ഏകീകൃത സിവിൽ കോഡ് (യുസിസി) തുടങ്ങിയ നിയമങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നും എൽപിജി സിലിണ്ടറിന് 500 രൂപയാക്കുമെന്നും പെട്രോളിന്റെ വില 75 രൂപയായി കുറയ്ക്കുമെന്നും ദേശീയ വിദ്യാഭ്യാസ നയവും നീറ്റ് പരീക്ഷയും തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്നുമുള്ള വാഗ്ദാനങ്ങൾ കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ പ്രകടന പത്രിക പ്രകാശനം ചെയ്തു.

മുഖ്യമന്ത്രി സ്റ്റാൻലിന്റെ സഹോദരിയും ലോക്സഭാ എംപിയുമായ കനിമൊഴിയുടെ നേതൃത്വത്തിലാണ് ഡിഎംകെയുടെ പ്രകടന പത്രിക തയ്യാറാക്കിയത്.ദ്രാവിഡ ആശയങ്ങൾ സ്വാംശീകരിച്ച പ്രകടന പത്രികയാണിത്. ദ്രാവിഡ ആശയങ്ങൾ ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കാൻ ഈ പ്രകടന പത്രിക നമ്മളെ സഹായിക്കുമെന്നും കനിമൊഴി പറഞ്ഞു.ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്ന 21 സ്ഥാനാർഥികളുടെ പട്ടികയും ഡിഎംകെ അവതരിപ്പിച്ചു.

എൽപിജി സിലിണ്ടറിന്റെ വില 500 രൂപയാക്കും.ഒരു ലിറ്റർ പെട്രോളിന് 75 രൂപയും ഡീസലിന് 65 രൂപയും വീതമാക്കും.ദേശീയ വിദ്യാഭ്യാസ നയവും നീറ്റ് (NEET) പരീക്ഷയും തമിഴ്നാട്ടിൽ നടപ്പാക്കില്ല.ഗവർണറുടെ ഓഫീസ് നിർത്തലാക്കണം, അതുവരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചിട്ടു വേണം ഒരു ഗവർണറെ നിയമിക്കേണ്ടത്.
തിരുക്കുറൾ ദേശീയ ഗ്രന്ഥമാക്കും.പാർലമെന്റിലും നിയമസഭയിലും 33 ശതമാനം സ്ത്രീ സംവരണം വേഗത്തിൽ നടപ്പാക്കും.കേന്ദ്ര സർക്കാരിലേക്കുള്ള നിയമനങ്ങൾക്ക് നടത്തുന്ന പൊതുപരീക്ഷകൾ തമിഴ് ഭാഷയിലും നടത്തും.
റെയിൽവേ വകുപ്പിന് വേണ്ടി പ്രത്യേക സാമ്പത്തിക കണക്കുകൾ.
ഇന്ത്യയിലേക്ക് തിരിച്ചുവന്ന ശ്രീലങ്കൻ തമിഴ‌ർക്ക് ഇന്ത്യൻ പൗരത്വം നൽകും.
സംസ്ഥാനത്ത് വീണ്ടും ഭരണത്തിലേറിയാൽ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതം നൽകും.
ദേശീയപാതയിലെ ടോൾ ഒഴിവാക്കും.സുപ്രീം കോടതിയുടെ ബെഞ്ച് ചെന്നൈയിൽ സ്ഥാപിക്കും.പുതുച്ചേരിക്ക് പൂർണ സംസ്ഥാന പദവി നൽകും. തുടങ്ങിയ വൻ വാ​ഗ്ദാനങ്ങളാണ് ഡിഎംകെ അവതപ്പിച്ചത്