ഐപിഎല്ലിന്റെ 17-ാം സീസണ് ഇന്ന് തുടക്കം, ചെന്നൈ ബെംഗളൂരുവിനെ നേരിടും

ചെന്നൈ : ഐപിഎല്ലിന്റെ 17-ാം സീസണ് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഉദ്ഘാടന മത്സരത്തില്‍ നേരിടും. 6.30 മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും. 

നായക സ്ഥാനം യുവതാരം റിതുരാജ് ഗെയ്ക്വാദിന് കൈമാറിയ ധോണി ഇത് തന്റെ അവസാന ഐപിഎല്ലാകുമെന്ന സൂചന നല്‍കി.ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതിനോടകം 31 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 20 മത്സരങ്ങളിലും വിജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തന്നെയാണ് മുന്‍തൂക്കം. വിരാട് കോഹ്ലി, ഫാഫ് ഡുപ്ലസി, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങി ഒരുപിടി പ്രതിഭാധനരായ താരങ്ങളുമായാണ് ആര്‍സിബി ഇറങ്ങുന്നത്. മഹേന്ദ്ര സിംഗ് ധോണി, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ തുടങ്ങിയ സീനിയര്‍ താരങ്ങളിലാണ് ചെന്നൈ പ്രതീക്ഷയര്‍പ്പിക്കുന്നത്.