തിരുവനന്തപുരം : കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.സി ശശീന്ദ്രന്‍ രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. പൂക്കോട് ക്യാമ്പസിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സര്‍വകലാശാലയിലെ റിട്ടയേര്‍ഡ് പ്രൊഫസറായിരുന്ന ശശീന്ദ്രനെ ഗവര്‍ണര്‍ വിസിയായി നിയമിക്കുകയായിരുന്നു.
മുന്‍ വിസി ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തിലായിരുന്നു പുതിയ വിസിയുടെ നിയമനം.പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച വിസിയുടെ നടപടിയിൽ ഗവര്‍ണര്‍ ഇന്ന് ഇടപെട്ടിരുന്നു.