രണ്ട് പെൺമക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി

കോഴിക്കോട്: പയ്യോളിയിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ നിലയില്‍. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം സുരേഷ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സുമേഷിന്റെ ഭാര്യ സ്വപ്ന കോവിഡ് ബാധിച്ചാണ് മരിച്ചത്. ഭാര്യ മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ഇന്ന് രാവിലെ രാവിലെ 8.30നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു.വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോൾ രണ്ട് കുട്ടികളും മരിച്ച നിലയിൽ കണ്ടെത്തി.