ചെന്നൈ : വോട്ടർമാർക്ക് വിതരണം ചെയ്യാനായി കടത്താൻ ശ്രമിച്ച 4 കോടി രൂപ ചെന്നൈയിൽ ട്രെയിനിൽ നിന്നും പിടികൂടി. സംഭവത്തിൽ ബിജെപി നേതാവിന്റെ ബന്ധു ഉൾപ്പടെ 3 പേരെ പോലീസ് അറസ്റ്റ് ചെയതു. സതീഷ്(33), നവീൻ(31), പെരമാൾ(25) എന്നിവരാണ് പിടിയിലായത്. സതീഷ് ജെപിയുടെ തിരുനെൽവേലി സഥാനാർത്ഥിയായ നൈനാർ നാഗേന്ദ്രന്റെ അടുത്ത ബന്ധുവാണ്.
ട്രെയിനിന്റെ എ സി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം വോട്ടർമാർക്ക് വിതരണം ചെയ്യാനായി കൊണ്ടുപോയതാണെന്നാണ് സൂചന.തിരുനൽനവേലി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പണം പിടികൂടിയത്. ഇലക്ഷൻ ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അചിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
തിരുനെൽവേലി ബിജെപി സഥാനാർത്ഥി നൈനാർ നാഗേന്ദ്രന്റെ ബന്ധുവായ സതീഷിനോടൊപ്പം അറസ്റ്റിലായ 3 പേർ നൈനാർ നാഗേന്ദ്രന്റെ ഹോട്ടലിലെ ജീവനക്കാരെന്നാണ് പോലീസ് നൽകുന്ന വിവരം.