കനേഡിയൻ ചാരസംഘടനയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കാനഡയുടെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഇടപെടാൻ ഇന്ത്യയും പാകിസ്താനും ശ്രമിച്ചെന്ന ചാരസംഘടനയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസിന്റെ ആരോപണം നിഷേധിച്ച് ഇന്ത്യ. 2019ലെയും 2021ലെയും തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ,പാകിസ്താൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഇടപെട്ടിരിക്കാമെന്നാണ് ചാരസംഘടനയുടെ നിഗമനം.

2019ൽ പാകിസ്താനും കാനഡയുടെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഇടപെടാൻ ശ്രമിച്ചിരുന്നെന്ന് ചാരസംഘടനയുടെ റിപ്പോർട്ട് ആരോപിക്കുന്നു.  പാകിസ്താൻ സർക്കാരിന്റെ താൽപര്യങ്ങൾ നടപ്പിലാകുന്നതിനായി പാകിസ്താന്റെ ഉദ്യോഗസ്ഥർ രഹസ്യമായി ഇടപെടലുകൾ നടത്തി.

2021ലെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ താൽപ്പര്യമുണ്ടായിരുന്നതിന്റെ ഭാഗമായി ഇന്ത്യ രഹസ്യ നീക്കങ്ങൾ നടത്തിയിരിക്കാം. ഇന്ത്യൻ സർക്കാരിന് കാനഡയിലുള്ള രഹസ്യബഹന്ധങ്ങൾ ഇതിനായി ഉപയോഗിച്ചിരിക്കാം. ചാരസംഘടനയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ആരോപിക്കുന്നു.