ദേശീയ നേതാക്കൾ മുഴുവനും കേരളത്തിൽ,നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉടനെത്തും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കൾ മുഴുവനും കേരളത്തിലെത്തും. 15ന് കേരളത്തിലെത്തുന്ന നരേന്ദ്ര മോദി ആറ്റിങ്ങൽ, ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലെ പ്രചാരണത്തിന് തുടക്കമിടും.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 15ന് വൈകിട്ട് കോഴിക്കോട് ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിൻ പൈലറ്റ് എന്നിവരും കേരളത്തിലെത്തും. 16 ന് തിരുവനന്തപുരത്തെത്തുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ രാവിലെ ശശി തരൂരിന്റെ പ്രചാരണത്തിനു ശേഷം ഉച്ചയ്ക്ക് കണ്ണൂരിലും പ്രചാരണത്തിനിറങ്ങും. 

എൻഡിഎയ്‌ക്കായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, പ്രമോദ് സാവന്ത്, അനുരാഗ് ഠാക്കൂർ എന്നിവർ കോഴിക്കോട്ടും പുരുഷോത്തം രൂപാല, ശിവരാജ് സിങ് ചൗഹാൻ എന്നിവർ ആലപ്പുഴയിലും, മീനാക്ഷി ലേഖി വയനാട്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലും പ്രസംഗിക്കും.ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ, അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരും എത്തുന്നുണ്ട്.

18ന് കനയ്യ കുമാറും സംസ്ഥാനത്തെത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിൻ പൈലറ്റ് എന്നിവരും പ്രചാരണത്തിനായി കേരളത്തിലെത്തും..കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, ചാലക്കുടി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 16 മുതൽ 21 വരെ കേരളത്തിലുണ്ടാകും.15 മുതൽ 22 വരെയുള്ള പരിപാടികളിൽ പി ബി അംഗം പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവർ പങ്കെടുക്കും