ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ചുവപ്പിൽ നിന്നും കവിയാക്കി

ന്യൂഡൽഹി: ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ചുവപ്പിൽ നിന്നും കവിയാക്കി മാറ്റി ദൂരദർശൻ. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്.മാറ്റം ലോഗോയിൽ മാത്രമാണെന്നും മൂല്യങ്ങൾ തുടരുമെന്നും ദൂരദർശൻ അറിയിച്ചു.

ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും ചാനൽ സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കവെയാണ് ലോഗോയുടെ നിറത്തിൽ മാറ്റം വരുത്തിയത്. സംഭവം വിവാദമായിരിക്കുകയാണ്.

.