മുസ്ലിം ആയതുകൊണ്ടല്ല റഹീമിനെ രക്ഷിക്കാനിറങ്ങിയത്,നിരപരാധിയായതുകൊണ്ടാണ്.ബോബി ചെമ്മണ്ണൂർ

മലപ്പുറം: മുസ്ലിം ആയതുകൊണ്ടല്ല റഹീമിനെ രക്ഷിക്കാനിറങ്ങിയത്, നിരപരാധിയായതുകൊണ്ടാണെന്ന് ബോബി ചെമ്മണ്ണൂർ.മുസ്ലിം ആയതുകൊണ്ടല്ല അദ്ദേഹത്തെ രക്ഷിച്ചത്. മറിച്ച്, മനുഷ്യന് വേണ്ടിയാണ് രം​ഗത്തിറങ്ങിയതെന്നും ബോബി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ട്. സത്യസന്ധമായ കാര്യത്തിന് നിന്നുകഴിഞ്ഞാൽ ജനങ്ങൾ പണം നൽകും. അത് മലയാളിയുടെ ഐക്യമാണ്. നാളെ ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും ഒന്നിക്കും. ഇത് കൊലപാതകികളെ രക്ഷിക്കാനുള്ള സംവിധാനമായി മാറരുത്. യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയ നിരപരാധിയാണോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.അവർ തെറ്റുകാരിയല്ലെങ്കിൽ പരിശ്രമിക്കാവുന്നതാണ്.

അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ ബ്ലെസ്സിയുമായി സംസാരിച്ചു. അദ്ദേഹം പോസിറ്റിവായാണ് മറുപടി തന്നത്.