രാഹുലിന്‍റെ ഡിഎന്‍എ പരിശോധിക്കണം,ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ല.പിവി അന്‍വര്‍ എം എൽ

പാലക്കാട് : രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ പിവി അന്‍വര്‍ എം എൽ എ.

രാഹുൽ ഗാന്ധി മോദിയുടെ ഏജൻ്റ് ആണോ എന്ന ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങളെത്തി. ദേശീയ രാഷ്ട്രീയം പരിശോധിക്കുമ്പോള്‍ അക്കാര്യം കാണാന്‍ കഴിയുന്നുണ്ട്. ഇവിടെ ഒരു പ്രതിപക്ഷ നേതാവിനെ സൃഷ്ടിച്ചു നിര്‍ത്തിയിരിക്കുന്നത് ഫാസിസ്റ്റുകളാണോ? അതിന് പിന്നില്‍ ബിജെപിയാണോ ? കെ.സി വേണുഗോപാല്‍ എന്ന് പറയുന്ന ഏഴാംകൂലിയുടെ കൈയ്യില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തെ ഏല്‍പ്പിച്ച് നാടാകെ പാര്‍ട്ടിയെ ചിന്നഭിന്നമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തതെന്തെന്ന് നെഹ്റു കുടുംബത്തിന്‍റെ പൈതൃകത്തില്‍ പിറന്ന ഒരാള്‍ക്ക് പറയാന്‍ കഴിയുമോ? സ്വന്തം പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാം കിട പൗരനായി രാഹുൽ ഗാന്ധി മാറിയെന്നും പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്ന് മാത്രമെ വിളിക്കുകയുള്ളുവെന്നും പിവി അന്‍വര്‍ പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ ഡിന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് താനെന്നും പിവി അന്‍വര്‍ പറഞ്ഞു.