സേലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് സേലത്ത് നാലുപേർ മരിച്ചു

സേലം: വിനോദ സഞ്ചാരികളുമായി ഇന്നലെ രാത്രി ഏർക്കാട്ടു നിന്നും സേലത്തേക്ക് പോകുകയായിരുന്ന യാത്രാബസ് മറിഞ്ഞ് നാലുപേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സേലം സ്വദേശികളായ കാർത്തി, മുനീശ്വരൻ, ഹരിറാം എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്.

വിനോദ സഞ്ചാരികളുമായി പോയ സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഏർക്കാട് ബസ്‌ സ്റ്റാൻഡിൽ നിന്നും 60 ഓളം യാത്രക്കാരുമായി സേലത്തേക്കു വന്ന സ്വകാര്യബസ് ചുരത്തിലെ 11-ാം വളവിൽ വെച്ചാണ് താഴേക്ക് മറിഞ്ഞത്. വളവ് തിരിക്കുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായി മതിലിൽ ബസിടിച്ച് ബസ് 50 അടി താഴ്ചയിലേക്ക്‌ മറിയുകയായിരുന്നു.

പരിക്കേറ്റവരിൽ നിരവധി [പേരുടെ നില ഗുരുതരമായി തുടരുന്നു.സംഭവത്തിൽ കുറച്ച് യാത്രക്കാർ ബസിൽനിന്ന്‌ പുറത്തേക്ക് തെറിച്ചുപോയതായും ബാക്കിയുള്ളവർ ബസിന്റെ അടിയിൽപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.