സമ്പത്ത് പിടിച്ചെടുത്ത് മുസ്ലിങ്ങൾക്ക് പുനര്‍വിതരണം ചെയ്യുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം, അമിത് ഷാ

കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി കൃത്യമായി നിരീക്ഷിച്ച് സമ്പത്ത് മുസ്ലിങ്ങൾക്ക് പുനര്‍വിതരണം ചെയ്യുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം കോണ്‍ഗ്രസിന്റെ മുന്‍ഗണന ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുന്നുവെന്ന് അമിത് ഷാ.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പത്രിക മുസ്ലീം ലീഗിനെ പ്രീതിപ്പെടുത്താനാണെന്നും പ്രകടന പത്രിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് ന്യൂനപക്ഷത്തിനും ഇടതുപക്ഷത്തിനും കരാര്‍ നല്‍കിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.