കെപി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്ക്

ടെക്സാസ് : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെപി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പ്രഭാത നടത്തത്തിനിടെയാണ് കെപി യോഹന്നാനെ അജ്ഞാത വാഹനം കെപി യോഹന്നാനെ ഇടിച്ച്‌ തെറിപ്പിച്ചത്.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന യോഹന്നാന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അറിയിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന ക്യാംപസിലാണ് പതിവായി കെപി യോഹന്നാൻ പ്രഭാത നടത്തം നടത്തുക. ക്യാംപസിന് പുറത്തേക്ക് നടക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.