മാതൃഭൂമി ന്യൂസ് കാമറാമാൻ എവി മുകേഷിന് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം

പാലക്കാട്: പാലക്കാട്ടെ മാതൃഭൂമി ന്യൂസ് ക്യാമറമാനായ എവി മുകേഷ് (34) കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടു.കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിൻ്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പാലക്കാട് ജില്ലാ ആശുപത്രിയിൽഉടനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ് എവി മുകേഷ്. പാലക്കാട്ടെ കൊട്ടേക്കാട് വെച്ചാണ് ദാരുണ സംഭവമുണ്ടായത്