തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവർ യദു ലൈംഗികാതിക്ഷേപം നടത്തി എന്ന കേസിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് പൊലീസ് അപേക്ഷ നൽകി.
മേയറും ഭാർത്താവും എംഎൽഎയുമായ സച്ചിൻ ദേവുമുൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം കെഎസ്ആർടിസിക്ക് കുറുകെ കാർ ഇട്ട് വണ്ടി തടഞ്ഞതിന് പിന്നാലെ മേയറും ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന് മേയർ ആര്യ രാജേന്ദ്രൻ പോലീസിൽ പരാതി നൽകിയിരുന്നു.സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
ഓവർടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല തർക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയത് കൊണ്ടാണ് പരസ്യമായി പ്രതികരിച്ചത്. എം.എൽ.എ അസഭ്യം പറഞ്ഞുവെന്നത് നുണയാണ്. പരാതിയിൽ ഉറച്ചുനിൽക്കുമെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.