മുന്നോട്ടുനീങ്ങിയ പാർക്ക് ചെയ്ത ട്രാവലര്‍ നിർത്താൻ ശ്രമിക്കവേ ഡ്രൈവർ മരണപ്പെട്ടു

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച ഡ്രൈവർ മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ നന്ദു വാഹനത്തിനടിയില്‍ പെട്ട് മരണമടഞ്ഞു.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ നന്ദു വീടിനുസമീപം ട്രാവലര്‍ പാര്‍ക്ക് ചെയ്ത ശേഷം മടങ്ങവേയാണ് വാഹനം മുന്നോട്ടുനീങ്ങിയത്.വാഹനത്തില്‍ കയറാന്‍ ശ്രമിച്ച നന്ദു പിടിവിട്ട് വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കിടങ്ങിലെ കെട്ടില്‍ ഇടിച്ച് ട്രാവലര്‍ നിന്നതോടെ യുവാവ് വാഹനത്തിനടിയില്‍ കുടുങ്ങി.

പ്രദേശവാസികള്‍ വാഹനമുയര്‍ത്തി നന്ദുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാത്തതിനാൽ മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് വാഹനം നീക്കിയത്.എന്നാൽ നന്ദുവിനെ രക്ഷിക്കാനായില്ല.മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നന്ദുവിനെ മരണം തട്ടിയെടുക്കുകയായിരുന്നു