തുമ്പൂർമൂഴി പരിപാലന തൊഴിലാളികളെ അപമാനിക്കരുത്: ആര്യ രാജേന്ദ്രൻ

തൃശ്ശൂർ : തുമ്പൂർമൂഴിയിലെ മെയിന്‍റനൻസ് തൊഴിലാളികളുടെ ശമ്പള വർദ്ധനവ് നടപ്പാക്കാൻ തീരുമാനിച്ചതായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ചില ആളുകൾ തങ്ങളെ മനുഷ്യരായി പോലും കണക്കാക്കുന്നില്ല എന്ന അവരുടെ സങ്കടം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ഒരു പുരോഗമന സമൂഹമാണെന്ന് നാം അവകാശപ്പെടുമ്പോഴും, നമ്മിൽ ചിലരെങ്കിലും ഒരു പുരോഗമന സമൂഹവുമായി പൊരുത്തപ്പെടാത്ത അത്തരമൊരു മനോഭാവം തുടരുന്നത് ഖേദകരമാണ്.

കഠിനാധ്വാനികളായ തൊഴിലാളികളോട് സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറാൻ നമുക്ക് കഴിയണം. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞപക്ഷം അപമാനിക്കാതിരിക്കാനെങ്കിലും തയ്യാറാകുക. അവരുടെ ആവശ്യങ്ങളും ആവലാതികളും കേട്ടു. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ഒരു വലിയ പ്രശ്നമാണ്. അതിനും ഒരു പരിഹാരമുണ്ടാകും. തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ആര്യ ഫേസ്ബുക്കിൽ കുറിച്ചു.

തൃശ്ശൂർ ജില്ലയിലെ തുമ്പൂർമൂഴി പഞ്ചായത്ത് കണ്ടെത്തിയ വേയ്സ്റ്റ് കമ്പോസ്റ്റ് വളമാക്കി മാറ്റുന്ന ബോക്സ് ഉപയോഗിച്ചുള്ള ഒരു പ്രക്രിയയുണ്ട്. ഇതിന്‍റെ തൊഴിലാളികൾ തുമ്പൂർമൂഴി പരിപാലന തൊഴിലാളികൾ എന്നറിയപ്പെടുന്നു. തിരുവനന്തപുരം കോർപ്പറേഷനിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.