അപകടകരമായ രീതിയിൽ ബസ് ഓടിക്കലും, ചാറ്റിങ്ങും: ബസ് ഡ്രൈവർക്കെതിരെ നടപടി

കൊച്ചി: ഉപയോഗിക്കുകയും അപകടകരമായ രീതിയിൽ ബസ് ഓടിക്കുകയും അതിനിടയില്‍ മൊബൈൽ ഉപയോഗിക്കുകയും ചെയ്ത ബസ് ഡ്രൈവർക്കെതിരെ കര്‍ശന നടപടി. എറണാകുളം സ്വദേശി റുബീഷിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കുന്നത്. റുബീഷിന്റെ ലൈസൻസ് റദ്ദാക്കുകയും ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയും ചെയ്തുവെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ ചാറ്റുചെയ്യുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

വാഹനം പരിശോധിച്ചപ്പോൾ ബസ് നിരത്തിലിറക്കാൻ പറ്റാത്ത നിലയിലുള്ളതാണെന്ന് അധികൃതർ കണ്ടെത്തി. അടിമുടി തകരാർ കണ്ടെത്തിയതോടെ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയായിരുന്നു