തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവരെ കാണില്ല: മീഡിയ വണ്ണിനോടും കൈരളിയോടും ഗെറ്റൗട്ട് അടിച്ച് ഗവർണർ

കൊച്ചി : കൈരളി, മീഡിയാ വൺ എന്നീ ചാനലുകളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർട്ടി കേഡറുകളായി പ്രവർത്തിക്കുന്നവരോട് തനിക്ക് ഒന്നും സംസാരിക്കാനില്ലെന്നും ഇരു ചാനലുകളെയും പ്രതിനിധീകരിച്ച് എത്തിയവർ ഉടൻ പുറത്ത് പോകണമെന്നും ഗവർണർ പറഞ്ഞു.

കൊച്ചിയിൽ മാധ്യമങ്ങളെ കാണാനെത്തിയപ്പോഴാണ് ഗവർണർ കയർത്തത്. ഈ മാധ്യമങ്ങള്‍ തനിക്കെതിരെ ക്യാമ്പെയിന്‍ നടത്തുകയാണെന്നും കേഡർ മാധ്യമങ്ങളെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു.