അശ്ലീല ദൃശ്യങ്ങൾ കാട്ടി വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ അശ്‌ളീല ദൃശ്യങ്ങൾ കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ഒളിവിൽ. മാള പുത്തൻചിറയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ സരിത്താണ് വിദ്യാർഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതോടെ പൊരുമ്പക്കുന്നു സ്വദേശി സരിതിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

നിർമാണത്തിലിരിക്കന്ന വീട്ടിലേക്ക് കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇയാള്‍ മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ചത് .ഭയന്ന കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. സിപിഎം പൊരുമ്പകുന്നു ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സരിത്ത്‌. പോലീസ് കേസ് എടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.