ആക്രികച്ചവടത്തിന്റെ മറവിൽ ജി.എസ്.ടി വെട്ടിപ്പ്: യുവാക്കൾ അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ ആക്രികച്ചവടത്തിന്റെ മറവിൽ ജി.എസ്.ടി തട്ടിപ്പ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ അസർ അലി, റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. 12 കോടിയുടെ ജി.എസ്.ടിയാണ് ഇരുവരും ചേർന്ന് തട്ടിയത്.

ആക്രി കച്ചവടത്തിന്റെ മറവിൽ വ്യാജ ബില്ലുകൾ ഉണ്ടാക്കി ഇവർ നികുതി വെട്ടിക്കുകയായിരുന്നു. ജൂണിലാണ് തട്ടിപ്പ് വിവരം പുറത്ത് വന്നത്.

ഇതോടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു. ജി.എസ്.ടി കോട്ടയം യൂണിറ്റാണ് പ്രതികളെ പിടികൂടിയത്.