വീരപ്പനെതിരായ ടാസ്ക് ടീമിൽ അംഗമായിരുന്ന സഞ്ജയ് അറോറ അടുത്ത ഡൽഹി പൊലീസ് മേധാവി

ന്യൂഡൽഹി: മുതിർന്ന പോലീസ് ഓഫീസർ സഞ്ജയ് അറോറ ഐപിഎസിനെ ഡൽഹി പോലീസ് കമ്മീഷണറായി നിയമിച്ചു. ജയ് സിംഗ് മാർഗിലെ ഡൽഹി പോലീസ് ആസ്ഥാനത്ത് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി.

തമിഴ്നാട് കേഡറിൽ നിന്ന് എജിഎംയുടി കേഡറിലേക്കുള്ള ഇന്‍റർ കേഡർ ഡെപ്യൂട്ടേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിന് പിന്നാലെയാണ് അറോറയെ ഡൽഹി പൊലീസ് മേധാവിയായി നിയമിച്ചത്.

“പ്രൊഫഷണൽ പോലീസിംഗിലും ക്രമസമാധാന പാലനത്തിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും, സാങ്കേതികവിദ്യയുടെ വർദ്ധിച്ചതും മെച്ചപ്പെട്ടതുമായ ഉപയോഗത്തിലൂടെ കുറ്റകൃത്യങ്ങൾ തടയുക, ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന് ശേഷം, ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകളിൽ തീരുമാനിക്കുമ്പോൾ തനിക്ക് വ്യക്തമായ ചിത്രം ലഭിക്കും,” അദ്ദേഹം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് പറഞ്ഞു.