ജസ്പ്രീത് ബുംറ അടുത്ത് തന്നെ വിരമിക്കുമെന്ന് ജെഫ് തോംസൺ

സിഡ്നി:ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുംറയെ പോലെ വ്യത്യസ്തമായ ആക്ഷനിൽ ബോൾ ചെയ്യാൻ പറ്റുന്ന ബൗളർക്ക് അതെ ആക്ഷൻ കാരണത്താൽ വലിയ ഒരു കരിയർ കിട്ടിയേക്കില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ജെഫ് തോംസൺ. പരിക്കുകൾ കാരണം തന്നെ വലിയ ഒരു കരിയർ കിട്ടാതെ താരം അടുത്ത് തന്നെ വിരമിക്കുമെന്നും തോംസൺ പറയുന്നു.

‘ബുംറ ഓവർലോഡ് എടുക്കുകയാണ് ഇപ്പോൾ. എല്ലാ ഫോർമാറ്റുകളും കളിക്കുന്നതിനാൽ അയാൾക്ക് പരിക്കേൽക്കേണ്ടി വരും. ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവനാണ്. അവൻ വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കണമെന്ന് കാണികൾ ആഗ്രഹിക്കുന്നു. അവൻ വൈറ്റ് ബോൾ ക്രിക്കറ്റിൽ പന്തെറിയുന്നത് കാണാൻ സ്റ്റേഡിയത്തിലേക്ക് വരുന്നവർ എല്ലാവരും’.

‘ടെസ്റ്റ് ക്രിക്കറ്റിൽ അവൻ ഒരു ദിവസം 15 ഓവർ ബൗൾ ചെയ്യേണ്ടതുണ്ട്. തന്റെ കരിയർ നീട്ടാൻ ഏതൊക്കെ ഫോർമാറ്റുകളാണ് കളിക്കേണ്ടതെന്ന് ബുംറ തീരുമാനിക്കണം. എല്ലാ വർഷവും ലോകകപ്പുകൾ നടക്കുമ്പോൾ, വൈറ്റ് ബോൾ ഫോർമാറ്റുകൾക്ക് പ്രാധാന്യം കുറവല്ല’.

‘ഒരു കളിക്കാരന്റെ കരിയറിൽ, നിങ്ങൾക്ക് അത്ര മികച്ച രീതിയിൽ പന്തെറിയാൻ കഴിയുന്നത് ഒരു ദശാബ്ദമേ ഉള്ളൂ. അതിനാൽ വികാരത്തേക്കാൾ കൂടുതൽ, അത് നിങ്ങൾക്കും രാജ്യത്തിനും എന്ത് ഗുണം ചെയ്യും എന്ന് നോക്കി വേണം തീരുമാനം എടുക്കാൻ’ തോംസൺ പറഞ്ഞു.